ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

ജനാധിപത്യ തത്ത്വങ്ങളിലധിഷ്ഠിതമായും ജനപങ്കാളിത്തത്തോടെയും പ്രവർത്തിക്കുന്ന, സ്വയംപര്യാപ്തവും സുതാര്യവുമായ ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനെ മാറ്റിയെടുക്കുക. അതിലൂടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ ജനങ്ങളുടെയും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ക്ഷേമവും സുസ്ഥിര വികസനവും ഉറപ്പുവരുത്തുക.

ലക്ഷ്യം / ദൗത്യം (Mission)

  • സമഗ്ര ഗ്രാമീണ വികസനം: കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, വയോജന ഭിന്നശേഷി വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം മുൻനിർത്തി വിവിധ വികസന-ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക.
  • അടിസ്ഥാന സൗകര്യ വികസനം: ഗ്രാമീണ റോഡുകൾ, കുടിവെള്ള പദ്ധതികൾ, പൊതു കെട്ടിടങ്ങൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുക.
  • ദാരിദ്ര്യ നിർമാർജനവും സ്വയംതൊഴിലും: ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം കുറയ്ക്കുന്നതിനായി ഉചിതമായ നൈപുണ്യ പരിശീലനങ്ങൾ, ധനസഹായ പദ്ധതികൾ, പ്രാദേശിക സംരംഭങ്ങൾ, കുടുംബശ്രീ അധിഷ്ഠിത സ്വയംതൊഴിൽ മാർഗ്ഗങ്ങൾ എന്നിവ വ്യാപിപ്പിക്കുക.
  • കൃഷിയും പരിസ്ഥിതി സംരക്ഷണവും: കാർഷിക മേഖലയുടെ ഉന്നമനത്തിനായി ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഹരിത വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക.
  • ആരോഗ്യവും വിദ്യാഭ്യാസവും: ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ഭൗതിക സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുക.
  • ജനപങ്കാളിത്തവും സുതാര്യ ഭരണവും: വികസന പ്രക്രിയകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ഈ ഗവേണൻസ് സംവിധാനങ്ങളിലൂടെ കൂടുതൽ വേഗതയേറിയതും സുതാര്യവുമായ ഭരണസേവനം ലഭ്യമാക്കുകയും ചെയ്യുക.